Saturday, April 30, 2016
പറയാന്‍ മറന്നത്.....
രാത്രിമഴയുടെ നേര്‍ത്ത ഇരമ്പം....
മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍,ഹൃദയത്തിലും അവാച്യമായഅനുഭൂതി വന്നു നിറയുകയായി...
കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സ് അങ്ങനെ പറന്നുനടക്കുകയാണ്...
ദിവസങ്ങള്‍ക്കു മുന്‍പ് അവിചാരിതമായതാണ് ഞാന്‍ ആ പെണ്‍കുട്ടിയെ കാണുന്നത്...
പ്രതീക്ഷിക്കാതെ പെയ്ത ഒരു സായംകാല മഴയില്‍,
എന്‍റെ മുന്നിലൂടെ കുടയുംചൂടി അവള്‍ നടന്നു വന്നു...
കറുത്ത ചുരിദാറില്‍, ഫയല്‍ മാറോടടുക്കി അങ്ങനെ മെല്ലെ എന്നെക്കടന്നുപോയ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഒരു നിമിഷാര്‍ധം എന്നില്‍ പതിഞ്ഞിരുന്നോ ആവോ..?
മഴ മാറി,ബൈക്കെടുത്തു യാത്ര തുടങ്ങിയ ഞാന്‍, പിന്നീടുവന്ന മഴ എന്നെ നനച്ചുകൊണ്ട് കടന്നുപോയത് അറിഞ്ഞതേയില്ല ...
മനസ്സില്‍ ഒരുഭാരം പോലെ...
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും,ആ ഭാരത്തിന്‍റെ മൃദുസ്പര്‍ശം എന്നില്‍...
സുഖമുള്ള ഒരു വികാരമായി അതെന്‍റെഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു...പിന്നീട്..
അടുത്ത ദിവസവും,പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അവള്‍ എന്‍റെ മുന്നിലൂടെ കടന്നുപോയി...
ഒന്നു ചിമ്മിയടഞ്ഞ ആ മിഴികള്‍ക്കുള്ളില്‍,ഒരു മന്ദഹാസം ഒളിപ്പിചിരുന്നോ എന്നറിയില്ല...
പിന്നീടുള്ള എന്‍റെ ദിവസങ്ങള്‍ക്ക് അവളുടെ മുഖമായിരുന്നു....
വീണ്ടും വീണ്ടും കാണാനുള്ള ആഗ്രഹം...
ഏറെ കഷ്ട്ടപ്പെട്ടാണ് അവളുടെ സുഹൃത്തില്‍ നിന്നും അവളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്...
ജാതിയും മതവും ഒന്നും എന്നെ പിന്തിരിപ്പിച്ചില്ല...
ഊണിലും,ഉറക്കത്തിലും ആ സുന്ദരമുഖം എന്നില്‍ നിറയുകയായിരുന്നു...
എന്‍റെ മനസ്സിലെ ഇഷ്ട്ടം അവളോടു തുറന്നുപറയാന്‍,അവളുടെ മനസ്സറിയാന്‍..എല്ലാം അദമ്യമായ ആഗ്രഹം ..പക്ഷെ അതിനുള്ള അവസരം ശരിയായി വന്നില്ല...
എന്നും, അവല്‍ പോകുന്ന വഴിയിലെവിടെയെങ്കിലും കാത്തു നില്‍ക്കും...ചില ദിവസങ്ങളില്‍, കാണാന്‍ സാധിക്കാറില്ല..പിന്നെ അടുത്ത ദിവസതിനായുള്ള നീണ്ട കാത്തിരിപ്പാണ്...
അന്നൊക്കെ എന്‍റെ ഏറ്റവും വെറുക്കപ്പെട്ട, അല്ലെങ്കില്‍ നീളം കൂടിയ ദിനങ്ങള്‍ വാരാന്ത്യത്തിലേതായിരുന്നു...
വെള്ളിയാഴ്ച കഴിഞ്ഞാല്‍, പിന്നെ ഒന്ന് കാണാന്‍ തിങ്കളാഴ്ച വൈകിട്ട് വരെ കാത്തിരിക്കണം...
എന്‍റെ മനസ്സിലെ ഇഷ്ട്ടം അവളോടു പറയാനുള്ള അവസരം കിട്ടാത്തതു പോലെ തന്നെ അത് പറഞ്ഞാല്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്നും ഉള്ള ഒരു ആകാംഷയും എന്നെ അലട്ടിയിരുന്നു...
അവസാനം അതിനും, അവളുടെ സുഹൃത്തിന്‍റെ സഹായം തേടി....
ഒത്തിരി ആലോചിച്ചതിനു ശേഷം ഒരു കത്തെഴുതാന്‍ തീരുമാനിച്ചു....
പക്ഷെ, എഴുതി വന്നപ്പോള്‍ ഒന്നും അങ്ങ് ശരിയായില്ല....
കീറിക്കളഞ്ഞു വീണ്ടും, വീണ്ടും എഴുതി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment